700 ലധികം അഭയാര്‍ഥികള്‍ ഇറ്റാലിയന്‍ തീരത്ത് മുങ്ങിമരിച്ചതായി സംശയിക്കുന്നുവെന്ന് യുഎന്‍

Update: 2017-12-13 20:23 GMT
Editor : admin
700 ലധികം അഭയാര്‍ഥികള്‍ ഇറ്റാലിയന്‍ തീരത്ത് മുങ്ങിമരിച്ചതായി സംശയിക്കുന്നുവെന്ന് യുഎന്‍
Advertising

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ തീരത്ത് 3 കപ്പല്‍ ദുരന്തങ്ങളിലായി 700ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്ന് യുഎന്‍ അഭയാര്‍ഥി ഏജസന്‍സി

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിറ്ററേനിയന്‍ തീരത്ത് 3 കപ്പല്‍ ദുരന്തങ്ങളിലായി 700ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്ന് യുഎന്‍ അഭയാര്‍ഥി ഏജസന്‍സി. ബുധനാഴ്ച തകര്‍ന്ന ഒരു കള്ളക്കടത്തു ബോട്ടില്‍ നിന്ന് 100ഓളം പേരെ കാണാതായതായി യുഎന്‍എച്ച്സിആര്‍ വക്താവ് കാര്‍ലോട്ട സാമി അസോസിയേറ്റഡ് പ്രസിനെ അറിയിച്ചു. വ്യാഴാഴ്ച തകര്‍ന്ന ഒരു കപ്പലില്‍ നിന്ന് 550 പേരെ കാണാതായതായും അവര്‍ അറിയിച്ചു. എഞ്ചിനില്ലാത്ത ബോട്ട് മറ്റൊരു ബോട്ടിനോട് ചേര്‍ത്ത് കെട്ടി വലിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. തകര്‍ന്ന കപ്പലില്‍ നിന്ന്25 പേര്‍ നീന്തി രക്ഷപ്പെട്ടപ്പോള്‍ 79 പേരെ പട്രോള്‍ ബോട്ടുകള്‍ രക്ഷപ്പെടുത്തി. ഇതു വരെ 15 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ 45 മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News