ലോകം യുദ്ധത്തിന്റെ വക്കിലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
ലോക യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് ദക്ഷിണ പോളിഷ് നഗരമായ ക്രാക്കോവില്‍ എത്തിയതായിരുന്നു അദ്ദേഹം
ലോകം യുദ്ധത്തിന്റെ വക്കിലൂടെയാണ് കടന്നുപോവുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രഥമ പോളണ്ട് സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പയുടെ പ്രസ്താവന.
ലോക യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് ദക്ഷിണ പോളിഷ് നഗരമായ ക്രാക്കോവില്‍ എത്തിയതായിരുന്നു അദ്ദേഹം. അഭയാര്‍ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നയത്തെ മാര്‍പാപ്പ വിമാര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആഘോഷത്തിനായി ക്രാക്കോവില്‍ എത്തിച്ചേര്‍ന്ന ലക്ഷക്കണക്കിന് യുവാക്കളെ പാപ്പ അഭിസംബോധന ചെയ്തു.
ലോകം യുദ്ധമുഖത്താണെന്ന് തുറന്നു പറയാന്‍ നമ്മള്‍ ആരെയും പേടിക്കേണ്ടതില്ല. ഐ.എസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലും ജര്‍മനിയിലും മുസ്ലിംകള്‍ക്കെതിരായ വികാരം വളരുന്നു. മതങ്ങള്‍ അല്ല, മറ്റുള്ളവര്‍ ആണ് യുദ്ധം ആഗ്രഹിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. ഫ്രാന്‍സിലെ വൈദികന്റെ കൊലയെ അദ്ദേഹം ശക്തമായി അപലപിച്ചു. ഫ്രാന്‍സിലെ നീസ് ഭീകരാക്രമണത്തിന് ശേഷം പോളണ്ട് സുരക്ഷക്കെന്ന പേരില്‍ അതിര്‍ത്തി അടച്ചിരുന്നു. അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറക്കാന്‍ പോപ്പ് ആഹ്വാനം ചെയ്തു. വിശപ്പില്‍ നിന്നും യുദ്ധത്തില്‍നിന്നും അഭയം തേടിയത്തെുന്നവരെ സ്വീകരിക്കണമെന്നായിരുന്നു യുവാക്കളോടുള്ള ആഹ്വാനം.