യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സംവാദങ്ങള്‍ നാളെ തുടങ്ങും

Update: 2017-12-21 07:52 GMT
Editor : Jaisy
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സംവാദങ്ങള്‍ നാളെ തുടങ്ങും
Advertising

ന്യൂയോര്‍ക്കിലെ ഹെംപ് സ്റ്റെഡിലാണ് ആദ്യ സംവാദം നടക്കുക

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംവാദങ്ങള്‍ നാളെ തുടങ്ങും. സംവാദത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും. ന്യൂയോര്‍ക്കിലെ ഹെംപ് സ്റ്റെഡിലാണ് ആദ്യ സംവാദം നടക്കുക.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അവസാനത്തേതും വളരെ നിര്‍ണായകവുമായ ഘട്ടമാണ് ടെലിവിഷന്‍ സംവാദം. പൊതുജനങ്ങള്‍ ഏറ്റവും കൂടുല്‍ ശ്രദ്ധിക്കുന്ന ഘട്ടവും ഇതാണ്. വാദ പ്രതിവാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയും ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞും എതിരാളിയെ തറപറ്റിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. നാളെ ആരംഭിക്കുന്ന സംവാദം ഒക്ടോബര്‍ 19 വരെ നീണ്ടു നില്‍ക്കും.

ന്യൂയോര്‍ക്കിലെ ഹെംപ്സ്റ്റെഡില്‍ ഹോഫ്സ്ത്ര യൂണിവേഴ്സിറ്റിയിലാണ് ആദ്യ പരിപാടി. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം ഒന്‍പത് മുതല്‍ പത്തരവരെ, 15 മിനിറ്റ് വീതമുള്ള ആറ് സെഗ്മെന്‍റുകളായിട്ടായിരിക്കും ആദ്യ സംവാദം നടക്കുക. സെപ്തംബര്‍ 26, ഒക്ടോബര്‍ നാല്, ഒക്ടോബര്‍ ഒന്‍പത്, ഒക്ടോബര്‍ 19 എന്നീ ദിവസങ്ങളിലാണ് സംവാദം നടക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News