പാല്‍മിറ ഐ.എസ് തിരിച്ചുപിടിച്ചു
അലപ്പോ നഗരത്തില്‍നിന്ന് ഭീകരരെ തുരത്താന്‍ കടുത്ത പരിശ്രമം നടത്തുന്നതിനിടെയാണ് സിറിയന്‍ സൈന്യത്തിന് പല്‍മിറയില്‍ അപ്രതീക്ഷിത തിരിച്ചടി
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സിറിയയിലെ പൗരാണിക നഗരമായ പാല്‍മിറ വീണ്ടും പിടിച്ചടക്കി. പാല്‍മിറയിലെ നിരവധി സ്ഥലങ്ങളുടെ നിയന്ത്രണം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സിറിയന്‍ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അലപ്പോ നഗരത്തില്‍നിന്ന് ഭീകരരെ തുരത്താന്‍ കടുത്ത പരിശ്രമം നടത്തുന്നതിനിടെയാണ് സിറിയന്‍ സൈന്യത്തിന് പല്‍മിറയില്‍ അപ്രതീക്ഷിത തിരിച്ചടി. എട്ടുമാസം മുമ്പാണ് സൈന്യം ഐ.എസിനെ പാല്‍മിറയില്‍ നിന്നും തുരത്തിയത്.
ഐ.എസ് പിന്മാറിയതോടെ സൈന്യം മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. അലപ്പോയിലായിരുന്നു ഐ.എസ് കാര്യമായി പിന്നീട് ശ്രദ്ധയൂന്നിയത്. ഇതോടെ ഇവിടെ നിന്നും പിന്‍വാങ്ങിയ സൈന്യം വീണ്ടും ശനിയാഴ്ച പാല്‍മിറയിലെത്തി. പ്രദേശം പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു. സൈന്യത്തില്‍ ഒരു വിഭാഗം പാല്‍മിറയെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് വീണ്ടും. ശക്തമായ വെടിവെപ്പാണിപ്പോള്‍ മേഖലയില്‍. ആശുപത്രികളടക്കം ഐഎസ് നിയന്ത്രണത്തിലാണിപ്പോള്‍. 50 ഓളം സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ചില പ്രദേശങ്ങളില്‍നിന്നും സൈനികര്‍ പിന്മാറിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്