പാകിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

Update: 2017-12-28 12:18 GMT
Editor : Ubaid
പാകിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു
Advertising

വെള്ളിയാഴ്ച രാവിലെയാണ് പാകിസ്താനിലെ പരാചിനാറില്‍ ശിയാ ആരാധനാലയത്തിന് സമീപത്ത് ചാവേറാക്രമണമുണ്ടായത്

വടക്കു-പടിഞ്ഞാറൻ പാകിസ്താനിലെ പരാചിനാറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍‌ക്ക് പരിക്കേറ്റു. പരാചിനാറിലെ ശിയ ആരാധനാലയത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്.

വെള്ളിയാഴ്ച രാവിലെയാണ് പാകിസ്താനിലെ പരാചിനാറില്‍ ശിയാ ആരാധനാലയത്തിന് സമീപത്ത് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍‌ക്കുകയും ചെയ്തു. മേഖലയിലെ പ്രധാന വ്യാപാരകേന്ദ്രമായ നൂർ മാർക്കറ്റിന് സമീപത്താണ് സംഭവം. ആരാധനാലയത്തിന് അടുത്തെത്തിയ ആക്രമി ആദ്യം വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇതൊരു ഭീകരവാദ ആക്രമണമാണ്. പ്രത്യേക വിഭാഗത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണമാണ് നടന്നത്. സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാന്‍ തയാറാവണം. സൈന്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സംഭവത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ജമാഅത്തുൽ അഹ്റാർ ഏറ്റെടുത്തു. സംഭവത്തെത്തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News