ഇക്വഡോര്‍ ഭൂകമ്പം; മരണസംഖ്യ 500 കവിഞ്ഞു
ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 507 ആയി.
ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 507 ആയി. നാലായിരത്തിലധികം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സുരക്ഷാ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ചിലി, ക്യൂബ, സ്പെയിന്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും ദുരന്ത സ്ഥലത്ത് എത്തിയിട്ടുണ്ട്.. പരിക്കേറ്റ കൂടുതല്‍ പേരും തലസ്ഥാനമായ ക്വിറ്റോയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 231 പേരെ കാണാതായിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ദുരന്ത നിവാരണ സേന ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കൊറയ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 1500 ഓളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇരുപതിനായിരത്തിലധികം ആളുകളാണ് വിവിധ അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവര്‍ക്ക് സഹായ ഹസ്തവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്വഡോറിന്റെ അയല്‍ രാജ്യമായ പെറു 21 ടണ്‍ അവശ്യ വസ്തുക്കളാണ് അഭയ കേന്ദ്രങ്ങളിലെത്തിച്ചത്.