നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

Update: 2017-12-31 01:00 GMT
Editor : Ubaid
നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
AddThis Website Tools
Advertising

35 റണ്‍സ് വീതമെടുത്ത എവിന്‍ ലൂയീസും കെയ്ല്‍ ഹോപ്പുമാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍മാര്‍

വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 11 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 189 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് ബാള്‍ ബാക്കി നില്‍ക്കെ എല്ലാവരും പുറത്തായി. 178 റണ്‍സെടുക്കാനെ ഇന്ത്യക്കായുള്ളൂ. അഞ്ച് വിക്കറ്റ് നേടിയ ഹോള്‍ഡറാണ് ഇന്ത്യയെ തകര്‍ത്തത്.

35 റണ്‍സ് വീതമെടുത്ത എവിന്‍ ലൂയീസും കെയ്ല്‍ ഹോപ്പുമാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഉമേഷ് യാദവും ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്‍ത്തി. ഇന്ത്യന്‍ നിരയില്‍ അജിങ്ക്യ രഹാനെയും ധോനിയും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും രക്ഷിക്കാനായില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കം മറ്റ് ബാറ്റ്സ്മാന്‍മാരെല്ലാം കുറഞ്ഞ സ്കോറിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ഹോള്‍ഡര്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. ‌

അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും കളി ഇന്ത്യക്ക് നിര്‍ണായകമാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News