എന്‍എസ്‍ജി അംഗത്വം: ഇന്ത്യക്ക് ഉറച്ച പിന്തുണ നല്‍കുമെന്ന് ഒബാമ

Update: 2018-01-02 10:35 GMT
Editor : Alwyn K Jose
എന്‍എസ്‍ജി അംഗത്വം: ഇന്ത്യക്ക് ഉറച്ച പിന്തുണ നല്‍കുമെന്ന് ഒബാമ
Advertising

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ആസിയാന്‍ ഉച്ചകോടിക്കിടെ ലാവോസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്ക പിന്തുണ ആവര്‍ത്തിച്ചത്. ഭീകരവാദത്തിന്റെ കയറ്റുമതിക്കെതിരെ ആസിയാന്‍ രാജ്യങ്ങള്‍ നിലപാടെടുക്കണമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ആസിയന്‍ ഉച്ചകോടിക്കിടെ ലാവോസില്‍ ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയെ വലിയ ചര്‍ച്ചയെന്നാണ് മോദി ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കൂടിക്കാഴ്ചക്കിടെ ഒബാമ ആവര്‍ത്തിച്ചു. ഭീകരവാദത്തിന്റെ കയറ്റുമതി, മതമൌലികവാദം വളര്‍ത്തല്‍, കലാപങ്ങള്‍ പടര്‍ത്തല്‍ തുടങ്ങിയവ മേഖലയിലെ സമൂഹം പൊതുവായി അഭിമുഖീകരിക്കുന്ന ഭീഷണിയാണെന്ന് മോദി ആസിയാന്‍ ഉച്ചകോടിയിലെ പ്രസംഗത്തില്‍ പറഞ്ഞു. മതമൌലികവാദം വളര്‍ത്തുന്നതും അക്രമം വ്യാപിപ്പിക്കുന്നതും മേഖലയൊന്നാകെ അഭിമുഖീകരിക്കുന്ന ഭീഷണിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. പാകിസ്താന്റെയോ മറ്റ് രാജ്യങ്ങളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News