ബ്രസല്‍സില്‍ ഇരട്ട സ്ഫോടനം: 28 മരണം

Update: 2018-01-02 07:27 GMT
Editor : admin
ബ്രസല്‍സില്‍ ഇരട്ട സ്ഫോടനം: 28 മരണം
Advertising

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടായ ബോബ് സ്‌ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു.


ബെൽജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടായ ബോബ്സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തിലും മാല്‍ബീക് മെട്രോസ്റ്റേഷനിലുമാണ് സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ബെല്‍ജിയം സ്ഥിരീകരിച്ചു.

സാവെന്‍റം വിമാനത്താവളത്തില്‍ അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിനിടെയായിരുന്നു ആദ്യ സ്ഫോടനം. ഒരു മണിക്കൂര്‍ കഴിഞ്ഞ് മാല്‍ബീക് മെട്രോ സ്റ്റേഷനില്‍ രണ്ടാമത്തെ സ്ഫോടനമുണ്ടായി. സാവന്റം വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 13പേരും മാല്‍ബീക് മെട്രോ സ്റ്റേഷനില്‍ 15പേരും കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്നാണ് ബെല്‍ജിയം സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് മെട്രോസ്റ്റേഷനും മേഖലയിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ബ്രസ്സല്‍സിലെ പൊതുഗതാഗതസംവിധാനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. സ്ഫോടനത്തില്‍ ജെറ്റ് എയര്‍വെയ്സ് ജീവനക്കാരിയായ ഇന്ത്യകാരിക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സലാ അബ്ദുസലാമിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് സ്ഫോടനങ്ങളെന്നത് ശ്രദ്ധേയമാണ്. ആഭ്യന്തരമന്ത്രാലയം രാജ്യത്തെ ജനങ്ങള്‍ക്ക് അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായതെന്തും റിപ്പോര്‍ട്ട് ചെയ്യണമെന്നും ആളുകള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ബെല്‍ജിയന്‍ പൊലീസ് അറിയിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ബല്‍ജിയം-ഫ്രാന്‍സ് അതിര്‍ത്തി അടച്ചു. യുറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News