സമാധാനകരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊളംബിയയില്‍ ആയിരങ്ങളുടെ മാര്‍ച്ച്

Update: 2018-01-06 16:01 GMT
സമാധാനകരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊളംബിയയില്‍ ആയിരങ്ങളുടെ മാര്‍ച്ച്
Advertising

വെള്ള വസ്ത്രമണിഞ്ഞ് കൈയില്‍ പൂക്കളുമായാണ് സമാധാനകരാറിനെ അനുകൂലിക്കുന്നവര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിനായാണ് തെരുവിലിറങ്ങുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു

സമാധാനകരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊളംബിയയിലെ ബൊഗോട്ടയില്‍ ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച്. ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട സമാധാന കരാറിനെ അനുകൂലിച്ച് നിരവധി പേരാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത്.

വെള്ള വസ്ത്രമണിഞ്ഞ് കൈയില്‍ പൂക്കളുമായാണ് സമാധാനകരാറിനെ അനുകൂലിക്കുന്നവര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിനായാണ് തെരുവിലിറങ്ങുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

കരാറിനെ എതിര്‍ത്തവരുമായി കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാന്വല്‍ സാന്റോസ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കരാറിനെ അനുകൂലിക്കുന്നവര്‍ സമാധാന മുദ്രാവാക്യങ്ങളുയര്‍ത്തി മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ വൃത്തങ്ങളുമായി ഹവാനയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഫാര്‍ക് നേതാവ് തിമോചെങ്കോ പറഞ്ഞിരുന്നു. കരാര്‍ നടപ്പാവുമെന്ന ശുഭപ്രതീക്ഷയാണ് തിമോചെങ്കോ മാധ്യമങ്ങളുമായി പങ്കുവെച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നാണ് കരാര്‍ അനുകൂലികളുടെ ആവശ്യം. എന്നാല്‍ ഫാര്‍ക് നേതാക്കളെ വിചാരണ നടത്തി ജയിലിലടക്കണമെന്ന് മുന്‍ പ്രസിഡന്റ് ആല്‍വാരോ യൂരിബ് അടക്കമുള്ള കരാറിനെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നു. ഫാര്‍ക് നേതാക്കള്‍ക്ക് മുഖ്യധാരാ രാഷ്ട്രീയത്തിലിടപെടാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള സാധ്യതകള്‍ തുറന്നിടുന്നതായിരുന്നു സമാധാന കരാര്‍.

Tags:    

Similar News