ഫിലിപ്പീന്‍സില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലീസ് വാന്‍ ഇടിച്ചുകയറ്റി
തുടര്‍ച്ചയായി മുന്നോട്ടും പിന്നോട്ടുമെടുത്തതോടെ വാഹനം പ്രതിഷേധക്കാര്‍ക്കുമേല്‍ കയറിയിറങ്ങി. ഇതിനു പിന്നാലെ നടന്ന പൊലീസ് നടപടികളിലും നിരവധിപേര്‍ക്ക് ഗുരുതര പരിക്കുണ്ട്.
അമേരിക്കയുമായി ഉണ്ടാക്കിയ സൈനിക കരാറില്‍ പ്രതിഷേധിച്ച് ഫിലിപ്പീന്‍സില്‍ നടന്ന പ്രതിഷേധത്തിനിടയിലേക്ക് പൊലീസ് വാന്‍ ഇടിച്ചു കയറ്റി. തുടര്‍ച്ചയായി മുന്നോട്ടും പിന്നോട്ടുമെടുത്തതോടെ വാഹനം പ്രതിഷേധക്കാര്‍ക്കുമേല്‍ കയറിയിറങ്ങി. ഇതിനു പിന്നാലെ നടന്ന പൊലീസ് നടപടികളിലും നിരവധിപേര്‍ക്ക് ഗുരുതര പരിക്കുണ്ട്.
അമേരിക്കന്‍ സൈന്യത്തിന് ഫിലിപ്പീന്‍സില്‍ തങ്ങാനും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും അവസരമൊരുക്കുന്നതാണ് കരാര്‍. കരാറിനെതിരായി മനിലയിലെ യുഎസ് എംബസിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധമാണ് ചോരയില്‍ മുങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ വാഹനം ആക്രമിച്ചു. പ്രതിഷേധമവസാനിപ്പിച്ച് മടങ്ങിയ വാഹനങ്ങള്‍ പൊലീസ് ആക്രമിച്ചു. മുപ്പോതോളം പേര്‍ക്ക് പരിക്കുണ്ട്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.