ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം; മരണ സംഖ്യ ഉയരാന്‍ സാധ്യത

Update: 2018-01-12 15:41 GMT
ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം; മരണ സംഖ്യ ഉയരാന്‍ സാധ്യത
Advertising

റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതാണ് ചലനം. പ്രാദേശിക സമയം പുലര്‍ച്ചെ 3.36നായിരുന്നു ഭൂചലനം. ഇതിന് ശേഷം 60 തവണ കമ്പനമുണ്ടായി.

ഇറ്റലിയില്‍ ശക്തമായ ഭൂകമ്പത്തില്‍ പത്ത് പേര്‍ മരിച്ചു. മരണ സംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇരുപത് സെക്കന്റ് നീണ്ട പ്രകമ്പനത്തില്‍ മധ്യ ഇറ്റലിയിലെ മലയോര നഗരത്തിന്റെ പകുതി ഭാഗവും വിറച്ചു.

റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതാണ് ചലനം. പ്രാദേശിക സമയം പുലര്‍ച്ചെ 3.36നായിരുന്നു ഭൂചലനം. ഇതിന് ശേഷം 60 തവണ കമ്പനമുണ്ടായി. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. പരിക്കേറ്റ അമ്പതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോമില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. അക്ക്യുമോലി, അമാട്രിസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോന്റോ എന്നിവിടങ്ങളിലാണ് കാര്യമായ നാശനഷ്ടമുണ്ടായത്. ഭൂചലനത്തോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചു. 2009ലുണ്ടായ ഭൂചലനത്തില്‍ മുന്നൂറ് പേരാണ് ഇറ്റലിയില്‍ മരിച്ചത്.

Tags:    

Similar News