ഫലസ്തീന്‍ കുടുംബത്തിന്റെ വീട് ഇസ്രായേല്‍ സൈന്യം തകര്‍ത്തു
സൈന്യത്തിന്റെ നടപടി തങ്ങളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ കുടുംബത്തിന്റെ വീട് ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഇസ്രായേലിലെ നഴ്സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്ന കുട്ടിയുടെ വീടാണ് തകര്‍ത്തത്.
വെസ്റ്റ്ബാങ്കിലെ യാട്ടയിലാണ് സംഭവം. കഴിഞ്ഞ ദിവസം ദഫ്നെ മീര്‍ എന്ന ഇസ്രായേലി നഴ്സ് അക്രമിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വീട്ടില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ കുറ്റമാരോപിച്ച് പതിനാറ് വയസ്സുകാരനെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കുട്ടിയുടെ വീടാണ് പിന്നീട് കാരണമൊന്നും കൂടാതെ സൈന്യം തകര്‍ത്തത്. സൈന്യത്തിന്റെ നടപടി തങ്ങളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസവും തെല്‍അവീവ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം പരക്കെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 196 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫലസ്തീന്റെ പ്രതിരോധത്തില്‍ 32 ഇസ്രായേലികളും രണ്ട് യുഎസ് പൌരന്‍മാരും കൊല്ലപ്പെട്ടു.