അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ പ്രതിനിധി സഭയില്‍ പാസായി
വോട്ടെടുപ്പില്‍ 213നെതിരെ 217 വോട്ടുകളോടെ നേരിയ ഭൂരിപക്ഷത്തിലാണ് ബില്ല് പാസാക്കിയത്. ബില്‍ പാസാക്കാന്‍ സെനറ്റില്‍ കനത്ത വെല്ലുവിളിയായിരിക്കും ട്രംപ് നേരിടേണ്ടി വരിക.
അമേരിക്കന്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയറിന് പകരം അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി പ്രതിനിധി സഭ പാസാക്കി. വോട്ടെടുപ്പില്‍ 213നെതിരെ 217 വോട്ടുകളോടെ നേരിയ ഭൂരിപക്ഷത്തിലാണ് ബില്ല് പാസാക്കിയത്. ബില്‍ പാസാക്കാന്‍ സെനറ്റില്‍ കനത്ത വെല്ലുവിളിയായിരിക്കും ട്രംപ് നേരിടേണ്ടി വരിക.
ഏറെ ചര്‍ച്ചചെയ്യപ്പെട്ട പദ്ധതിക്കാണ് അമേരിക്കയില്‍ മാറ്റം വന്നിരിക്കുന്നത്. ഇനിമുതല്‍ ഒബാമ കെയറിന് പകരം അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ പദ്ധതിയായിരിക്കും ഉണ്ടാവുക. പ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 213നെതിരെ 217 വോട്ടുകളാണ് പദ്ധതിക്കായി നേടാനായത്. ബാരാക് ഒബാമ പ്രസിഡന്റായിരിക്കെ 2010ലാണ് ഒബാമാസ് അഫോര്‍ഡബിള്‍ കെയര്‍ ആക്ട് നിലവില്‍ വന്നത്.
നിരവധി പാവപ്പെട്ടവരെ ഇന്‍ഷൂറന്‍സ് പരിധിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായിരുന്നു പദ്ധതി. ഇന്‍ഷൂറന്‍സ് പരിധിയില്‍ വരാത്ത രണ്ട് കോടിയിലധികം വരുന്ന ആളുകളെയാണ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. പ്രചാരണ വേളയില്‍ തന്നെ പദ്ധതിക്കെതിരെ ട്രംപ് രംഗത്ത് വന്നിരുന്നു. ഒബാമയുടെ സ്വപ്ന പദ്ധതിയെ ദുരന്തമെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചിരുന്നത്.