ഫതഹുള്ള ഗുലാനെ വിട്ടുതരാനുള്ള അധികാരം ഫെഡറല്‍ കോടതിക്കാണെന്ന് ജോ ബൈഡന്‍
തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് ഉര്‍ദുഗാന്‍ വിശ്വസിക്കുന്നയാളാണ് ഫതഹുള്ള ഗുലാന്‍. അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിന് ശേഷം ഫതഹുള്ള ഗുലനെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി പ്രസിഡന്റ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
ഹിദ്മത്ത് സ്ഥാപകന്‍ ഫതഹുള്ള ഗുലാനെ വിട്ടുതരാനുള്ള അധികാരം ഫെഡറല്‍ കോടതിക്കാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗുലനെ നിയമപരമായി വിട്ടുകിട്ടാനുള്ള ശ്രമം അമേരിക്ക നടത്തുമെന്നും ജോ തുര്‍ക്കിയില്‍ വ്യക്തമാക്കി.
തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് ഉര്‍ദുഗാന്‍ വിശ്വസിക്കുന്നയാളാണ് ഫതഹുള്ള ഗുലാന്‍. അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിന് ശേഷം ഫതഹുള്ള ഗുലനെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി പ്രസിഡന്റ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗുലനെ വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഫെഡറല്‍ കോടതിയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിദന്‍ തുര്‍ക്കി സന്ദര്‍ശനത്തിനിടെ പറഞ്ഞു.
ഗുലനെ വിട്ടു നല്‍കുന്നതിനായുള്ള നിയമപോരാട്ടം അമേരിക്ക ശക്തമാക്കുമെന്നും ബിദന്‍ അറിയിച്ചു. തുര്‍ക്കിയിലെ പട്ടാള അട്ടിമറിയില്‍ തണുത്ത പ്രതികരണമായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ബൈഡന്റെ തുര്‍ക്കി സന്ദര്‍ശനം.