ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Update: 2018-02-10 10:27 GMT
Editor : Jaisy
ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
Advertising

മിസൈല്‍ പതിച്ചത് ജപ്പാന്‍ തീരത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. മിസൈല്‍ പതിച്ചത് ജപ്പാന്‍ തീരത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മിസൈല്‍ പരീക്ഷിക്കുന്നതിന്റെ സിഗ്നലുകള്‍ ലഭിച്ചതായി ജപ്പാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജപ്പാന്റെ അധീനതയിലുള്ള കടല്‍ തീരത്ത് മിസൈല്‍ പതിച്ചതായുള്ള വാര്‍ത്തകളും വരുന്നത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോങ്ഹാപ്പാണ് വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. മിസൈല്‍ പരീക്ഷിച്ചതായുള്ള വാര്‍ത്ത പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. പ്യോയോങ് പ്രവശ്യയില്‍വെച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 മിനിറ്റിലേറെ മിസൈല്‍ പറന്നെങ്കിലും ജപ്പാന് മുകളിലൂടെ അല്ല എന്നാണ് അധികൃതര്‍ പറയുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News