ഇന്ത്യക്ക് ആണവ ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നതിനെ പിന്തുണച്ച് അമേരിക്ക

Update: 2018-02-10 15:04 GMT
Editor : admin
ഇന്ത്യക്ക് ആണവ ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നതിനെ പിന്തുണച്ച് അമേരിക്ക
Advertising

ഇന്ത്യയുടെ അംഗത്വം സൈനികേതര ആണവ ആവശ്യങ്ങള്‍ക്കായാണെന്നും ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനല്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.

ഇന്ത്യക്ക് ആണവ ഗ്രൂപ്പില്‍ അംഗത്വം നല്‍‌കുന്നതിനെ പിന്തുണച്ച് അമേരിക്ക. ഇന്ത്യയുടെ അംഗത്വം സൈനികേതര ആണവ ആവശ്യങ്ങള്‍ക്കായാണെന്നും ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനല്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. ആണവ ഗ്രൂപ്പില്‍ ഇന്ത്യ അംഗമാകുന്നതിനെതിരെ പാകിസ്താനും ചൈനയും എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കുന്നത്.

2015 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്നെ ആണവ സപ്ലൈസ് ഗ്രൂപ്പ് ആഥവാ എന്‍എസ് ജിയില്‍ ഇന്ത്യ അംഗമാകുന്നതിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്ക് അംഗത്വം നല്‍കിയാല്‍‌ പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനം താറുമാറാകുമെന്നാണ് പാകിസ്താന്റെ ആരോപണം, ആണവ നിരായുധീകരണ കരാറില്‍ ഒപ്പു വെക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കേണ്ടതില്ലെന്ന് ചൈനയും അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ ഇന്ത്യക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്.

എന്‍എസ് ജിയില്‍ അംഗമാകാന്‍ ഏത് രാജ്യത്തിനും അപേക്ഷിക്കാമെന്നും വോട്ടെടുപ്പിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിക്കുയെന്നും ടോണര്‍ പറഞ്ഞു. ആണവ കയറ്റുമതി നിയന്ത്രിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങളോട് കൂടി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഗ്രൂപ്പാണ് എന്‍എസ്ജി. ആണവ നിരായുധീകരണമാണ് ലക്ഷ്യം. നിലവില്‍ 48 രാജ്യങ്ങള്‍ക്കാണ് എന്‍എസ്ജിയില്‍ അംഗത്വം ഉള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News