പട്ടാള ഭീഷണി അവഗണിച്ച് ഇറാഖില്‍ വന്‍പ്രക്ഷോഭം

Update: 2018-02-13 20:59 GMT
പട്ടാള ഭീഷണി അവഗണിച്ച് ഇറാഖില്‍ വന്‍പ്രക്ഷോഭം
Advertising

അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു റാലികള്‍.

പട്ടാളത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു റാലികള്‍. ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ ആഹ്വാനത്തിന് പിന്നാലെയായാരുന്നു റാലികള്‍.

ഷിയാ നേതാവിന്റെ ആഹ്വാനത്തില്‍ നടക്കുന്ന റാലി തീവ്രവാദ ഭീഷണിയായി കണക്കാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ആയിരങ്ങള്‍ ബാഗ്ദാദ് തെരുവിലിറങ്ങിയത്. സാമ്പത്തിക രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക, സര്‍ക്കാരില്‍ സാങ്കേതിക വിദഗ്ദരെ ഉള്‍പ്പെടുത്തുക എന്നിവയാണ് സദര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. സമാധാന പരമായിരുന്നു റാലി. ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ നേരത്തേ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ശ്രമിച്ചെങ്കിലും പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികള്‍ തടയുകയായിരുന്നു. ഇതേ വിഷയമുന്നയിച്ച് സദ്റിന്റെ ആഹ്വാനത്തില്‍ നടന്ന റാലി മുമ്പ് ഏറ്റുമുട്ടലിലും കൊലപാതകങ്ങളിലുമാണ് കലാശിച്ചത്.

Tags:    

Similar News