ഫ്രാന്‍സിലെ ബാറില്‍ തീപിടിത്തം, 13 പേര് മരിച്ചു
പിറന്നാള്‍ കേക്കിലെ മെഴുകുതിരിയില്‍ നിന്ന് തീ കത്തിപ്പടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
ഫ്രാന്‍സിലെ റുവാനില്, ബാറിലുണ്ടായ തീപിടിത്തത്തില്‍ 13 പേര് മരിച്ചു. പിറന്നാള്‍ കേക്കിലെ മെഴുകുതിരിയില്‍ നിന്ന് തീ കത്തിപ്പടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മരിച്ചവരെല്ലാം പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.
വടക്കന്‍ ഫ്രാന്‍സിലെ റുവാനില് ലി ക്യൂബ ലിബ്ഹ ബാറിലാണ് അപകടമുണ്ടായത്. പിന്നാള് പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുവന്ന കേക്ക് മറിഞ്ഞ് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മെഴുകുതിരിയില്‍ നിന്നുള്ള തീ ബാറിന്റെ സീലിങിലുള്ള സൌണ്ട്പ്രൂഫിംഗ് സാമഗ്രികളിലേക്ക് പടര്‍ന്നു. ഇതില്‍ നിന്നുള്ള ഗ്യാസ് ശ്വസിച്ചതാണ് പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയത്. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.