പെറു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്യൂജിമോറിക്ക് മേല്‍ക്കൈ
പെറുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വനിതാ സ്ഥാനാര്‍ഥി കീകോ ഫ്യൂജിമോറിക്ക് മേല്‍ക്കൈ.
പെറുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വനിതാ സ്ഥാനാര്‍ഥി കീകോ ഫ്യൂജിമോറിക്ക് മേല്‍ക്കൈ. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 37 ശതമാനം വോട്ടുകള്‍ നേടി ഫ്യൂജിമോറി വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. ഫലം വന്നതിന് തൊട്ടുപിന്നാലെ ഫ്യൂജിമോറി അനുകൂലികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി.
സ്വകാര്യ ഏജന്‍സിസായ ഇപ്സോസ് നടത്തിയ എക്സിറ്റ് പോളിന്റെ ഫലം പുറത്തുവന്നപ്പോള്‍ കീകോ ഫ്യൂജിമോറി 37.8 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. എതിരാളി പെഡ്രോ പാബ്ലോ കുസൈന്‍സ്കി 20.9 ശതമാനം വോട്ടുകളും വെറോണിക്ക മെന്‍ഡോസ 20.3 ശതമാനം വോട്ടുകളും നേടി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതില്‍ സന്തോഷമുണ്ടെന്ന് ഫ്യൂജിമോറി പ്രതികരിച്ചു. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഫ്യൂജിമോറിയെ പിന്തുണക്കുന്നവര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. ആകെ വോട്ടിന്റെ അമ്പത് ശതമാനമാണ് പ്രസിഡന്റാവാന്‍ വേണ്ടത്. മനുഷ്യാവകാശ ലംഘനം നടത്തിയതിന്റെ പേരില്‍ ജയിലിലായ മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോരിയുടെ മകളാണ് കീകോ ഫ്യൂജിമോറി. 2011 ലും കീകോ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റായാല്‍ കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്ന് ഫ്യുജിമോറി പറഞ്ഞു.