പുതിയ വാഗ്ദാനങ്ങളുമായി ഹില്ലരി ക്ലിന്റണ്‍
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയ തെരഞ്ഞെടുപ്പിലെ അടുത്ത പ്രൈമറി നടക്കാനിരിക്കെ പുതിയ വാഗ്ദാനങ്ങളുമായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ രംഗത്ത്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയ തെരഞ്ഞെടുപ്പിലെ അടുത്ത പ്രൈമറി നടക്കാനിരിക്കെ പുതിയ വാഗ്ദാനങ്ങളുമായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ രംഗത്ത്. കൂടുതല്‍ തൊഴിലവസരങ്ങളും മിനിമം വേതനവ്യവസ്ഥയും നടപ്പാക്കുമെന്നും ഹില്ലരി പ്രഖ്യാപിച്ചു.
പ്രൈമറിക്ക് മുന്നോടിയായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ഹില്ലരി ക്ലിന്റണ്‍. അടുത്തയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയ തെരഞ്ഞെടുപ്പിന്റെ അടുത്തഘട്ട പ്രൈമറി നടക്കാനിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ക്ക് വലിയ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട് ഹില്ലരിക്കെതിരെ ആരോപണങ്ങളുമായി എതിരാളി ബേര്‍ണി സാന്റേഴ്സ് രംഗത്തെത്തിയിരുന്നു. സാമ്പത്തിക സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി കേന്ദ്രീകരിച്ചാണ് സാന്റേഴ്സിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഇതിന് മറുപടിയെന്നോണം സുരക്ഷിതമായ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുന്നതിനും സാമ്പത്തിക അരക്ഷിതാവസ്ഥ തുടച്ചുനീക്കുന്നതിനും ഊന്നല്‍ നല്‍കുമെന്ന് ഹില്ലരി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിന് മറുപടിയെന്നോണമാണ് ഹില്ലരി പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രൈമറികള്‍ അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് സ്ഥാനാര്‍ഥികള്‍. ന്യൂയോര്‍ക്ക് പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനുമാണ് ജയിച്ചത്. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.