അമേരിക്കക്കെതിരെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്താന്‍ സാധ്യത
പടിഞ്ഞാറന്‍ തീരം ലക്ഷ്യംവെച്ചാകും പരീക്ഷണമെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു
അമേരിക്കക്ക് നേരെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്താന്‍ സാധ്യത. പടിഞ്ഞാറന്‍ തീരം ലക്ഷ്യംവെച്ചാകും പരീക്ഷണമെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്യോങ് യാങ് സന്ദര്‍ശിച്ച് മടങ്ങിയ റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ആര്‍ഐഎ ന്യൂസ് ഏജന്‍സിയാണ് മിസൈല്‍ പരീക്ഷണം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ട് പ്രകാരം , അമേരിക്കയിലെ പടിഞ്ഞാറന്‍ തീരം ലക്ഷ്യംവെച്ച് ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിക്കാനാണ് ഉത്തര കൊറിയ ലോചിക്കുന്നത്. ഇത് ഒക്ടോബര്‍ പത്തിനാകാനാണ് സാധ്യതയെന്നാണ് സിഐഎ അനലിസ്റ്റുകളുടെ നിഗമനം. പ്യോങ്‌യാങ് സന്ദര്‍ശിച്ച് മടങ്ങിയ റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫേഴ്സ് കമ്മിറ്റിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ പര്‍ലമെന്റിലെ ഇന്റര്‍നാഷണല്‍ അഫേഴ്സ് കമ്മിറ്റി അംഗമയ ആന്റണ്‍ മൊറോസോവും രണ്ട് നിയമജ്ഞരും ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് പ്യോങ്‌യങ് സന്ദര്‍ശിച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ അമേരിക്കന്‍ പടിഞ്ഞാറന്‍ തീരംവരെ എത്താന്‍ സാധിക്കുന്നതാണെന്ന് ബോധ്യപ്പെടുത്തുകയാണ് ആക്രമണത്തിന്റെ ഉദ്ദേശമെന്ന് അന്റോണ്‍ മൊറോസോവ് പറയുന്നു.
എന്നാല്‍ ആക്രമണം സംബന്ധിച്ച് ഏത് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് പറയന്‍ ആന്റോണ്‍ മൊറോസോവ് തയ്യാറായിട്ടില്ല. പ്യോങ്‌യാങില്‍ മൊറോസോവ് ഹൈലെവെല്‍ മീറ്റിങ്ങില്‍ പങ്കെടുത്തതായി നോര്‍ത്ത് കൊറിയയിലെ റഷ്യന്‍ എംബസ്സി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം , കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുമെന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് വാഷിങ്ടണിലെ യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ആഴ്ച സിഐഎ അനലിസ്റ്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഒക്ടോബര്‍ പത്തിന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്താന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. തുടര്‍ച്ചയായ ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് കൊറിയന്‍ തീരം കടുത്ത പിരിമുറുക്കത്തിലാണ്. ഉത്തരകൊറിയയുടെ അടുത്ത നീക്കം എന്തെന്ന് വീക്ഷിക്കുകയാണ് ലോകം ഒന്നാകെ.