ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ചൈനയില്‍ അടുത്തമാസം ഓടിത്തുടങ്ങും; വേഗത മണിക്കൂറില്‍ 380 കിമീ

Update: 2018-02-22 19:58 GMT
Editor : Alwyn K Jose
ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ചൈനയില്‍ അടുത്തമാസം ഓടിത്തുടങ്ങും; വേഗത മണിക്കൂറില്‍ 380 കിമീ
Advertising

മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്നവയെയാണ് അതിവേഗ റെയില്‍ ഗതാഗതത്തിന്റെ ഗണത്തില്‍ പെടുത്തുക.

മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്നവയെയാണ് അതിവേഗ റെയില്‍ ഗതാഗതത്തിന്റെ ഗണത്തില്‍ പെടുത്തുക. ഇത്തരം നിരവധി അതിവേഗ റെയില്‍ സര്‍വീസുകള്‍ നിലവില്‍ തന്നെ സാങ്കേതിക വിപ്ലവം രചിക്കുന്ന ചൈനയിലുണ്ട്. ഏറ്റവുമൊടുവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചൈന. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്തമാസം മുതല്‍ ഓടിത്തുടങ്ങും. സെന്‍ഷോ - സുഷോ അതിവേഗ റെയില്‍പാതയിലാണ് ഈ മിന്നല്‍ ട്രെയിനിന്റെ സര്‍വീസ്. ഈ റോക്കറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ സെന്‍ഷോയില്‍ നിന്നു സുഷോയിലെത്താന്‍ നേരത്തെ രണ്ടര മണിക്കൂര്‍ സമയമെടുത്തിരുന്നിടത്ത് ഇനി വെറും 80 മിനിറ്റ് മാത്രമായി ചുരുങ്ങും. ലോകത്ത് ഏറ്റവും കൂടുതല്‍ അതിവേഗ റെയില്‍ പാതകളുള്ള രാജ്യം കൂടിയാണ് ചൈന. 16000 കിലോമീറ്ററാണ് ചൈനയിലെ അതിവേഗ റെയില്‍പാതയുടെ ദൈര്‍ഘ്യം. മിക്ക വന്‍നഗരങ്ങളുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. അതില്‍ തന്നെ ബീജിങ് - ഷാന്‍ഹായ് പാതയാണ് ഏറ്റവും പ്രധാനം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News