പേഴ്സണ്‍ ഓഫ് ദി ഇയര്‍ പദവിയുടെ പേരില്‍ ടൈം മാഗസിനും ട്രംപും തമ്മില്‍ വാക് പോര്
ഈ വര്‍ഷവും തന്നെ പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു
പേഴ്സണ്‍ ഓഫ് ദി ഇയര്‍ പദവിയുടെ പേരില്‍ ടൈം മാഗസിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വാക് പോര്. ഈ വര്‍ഷവും തന്നെ പേഴ്സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പദവിക്ക് ആരാണ് അര്‍ഹനെന്ന് ഇതു വരെ തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റിന്റെ അവകാശവാദം തെറ്റാണെന്നും മാഗസിന്‍ വ്യക്തമാക്കി.
ഈ വര്‍ഷവും ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. അഭിമുഖം നല്‍കാനും ഫോട്ടോഷൂട്ടിനും മാഗസിന്‍ സമയം ചോദിച്ചിരുന്നെന്നും താന്‍ ആ അവസരം വേണ്ടെന്നു വെച്ചെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രസിഡന്റിനെ അവകാശവാദം തെറ്റാണെന്ന് വിശദീകരിച്ച് ടൈം മാഗസിന്‍ രംഗത്തെത്തി. ആരാണ് ഈ വര്‍ഷം പദവിക്ക് അര്‍ഹനെന്ന്തീരുമാനിച്ചിട്ടില്ലെന്നും ടൈം അറിയിച്ചു.
ഡിസംബര്‍ ആറിന് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആരാണെന്നത് പുറത്ത് വിടില്ലെന്നും മാഗസിന്‍ വ്യക്തമാക്കി. പേഴ്സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്ന് വ്യക്തമായത് കൊണ്ടാണ് ട്രംപ് സാധ്യത എന്ന വാക്ക് ഉപയോഗിച്ചതെന്ന് ടൈം മാഗസിന്‍ മുന്‍ എഡിറ്റര്‍ റിച്ചാര്‍ഡ് സ്റ്റെന്‍ഗല്‍ട്വിറ്ററിലൂടെ പരിഹസിച്ചു. ടൈം മാഗസിന്റെ വ്യാജ കവര്‍ പേജില്‍ ട്രംപിന്റെ ചിത്രം വന്നത് വാഷിങ്ടണ്‍ പോസ്റ്റ് നേരത്തെ വാര്‍ത്തയാക്കിയിരുന്നു. ട്രംപിന്റെ ട്വീറ്റിനെ പരിഹസിച്ച് പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മറെയും രംഗത്തെത്തി. 927 മുതലാണ് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയറെ തെരഞ്ഞെടുത്ത് തുടങ്ങിയത് . പേഴ്സണ്‍ ഓഫ് ദി ഇയറെ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്കും അവസരമുണ്ട്. എന്നാല്‍ എഡിറ്റര്‍മാരുടേതായിരിക്കും അന്തിമ തീരുമാനം.