ഫ്ലോറിഡ അക്രമി ഭീകരവാദത്തിന്റെ ഇരയെന്ന് പിതാവ്
ഫ്ലോറിഡയിലെ ഓര്‍ലന്‍ഡോയില്‍ വെടിവെപ്പ് നടത്തിയ തന്റെ മകനും കൊല്ലപ്പെട്ട 49 പേരും ഭീകരവാദത്തിന്റെ ഇരകളാണെന്ന് ഉമര്‍ മദീന്റെ പിതാവ് സിദ്ദിഖ് മദീന്‍.
ഫ്ലോറിഡയിലെ ഓര്‍ലന്‍ഡോയില്‍ വെടിവെപ്പ് നടത്തിയ തന്റെ മകനും കൊല്ലപ്പെട്ട 49 പേരും ഭീകരവാദത്തിന്റെ ഇരകളാണെന്ന് ഉമര്‍ മദീന്റെ പിതാവ് സിദ്ദിഖ് മദീന്‍. സംഭവത്തില്‍ എഫ്ബിഐയുടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ കൊല്ലപ്പെട്ടവരും വെടിവെച്ച തന്റെ മകനും ഭീകരവാദത്തിന്റെ ഇരയാണെന്നാണ് ഉമര്‍ മദീന്റെ പിതാവ് സിദ്ദീഖ് മദീന്‍ പ്രതികരിച്ചു. സംഭവത്തില്‍ ഉമറിന്റെ ഭാര്യയെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പ് നടക്കുന്നതിന് മുമ്പ് ഉമര്‍ ഭാര്യയെ ബന്ധപ്പെട്ടുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. എഫ്ബിഐയുടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് മദീന്റെ വീട്ടില്‍ വെച്ച് നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.