അലെപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യത്തിന്റെ കരയാക്രമണം

Update: 2018-03-01 10:59 GMT
Editor : Sithara
അലെപ്പോ പിടിച്ചെടുക്കാന്‍ സിറിയന്‍ സൈന്യത്തിന്റെ കരയാക്രമണം
Advertising

വിമത നിയന്ത്രണത്തിലുള്ള സിറിയന്‍ പട്ടണമായ അലെപ്പോ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ കരയാക്രമണത്തില്‍ വ്യാപക നാശനഷ്ടം

വിമത നിയന്ത്രണത്തിലുള്ള സിറിയന്‍ പട്ടണമായ അലെപ്പോ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ കരയാക്രമണത്തില്‍ വ്യാപക നാശനഷ്ടം. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് വര്‍ഷമായി വിമത നിയന്ത്രണത്തിലാണ് അലെപ്പോ.

വിമതര്‍ അലെപ്പോ പിടിച്ചെടുത്ത ശേഷമുള്ള സൈന്യത്തിന്റെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ അലെപ്പോയില്‍ നടക്കുന്നത്. മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. വിമതര്‍ക്ക് ശക്തമായി തിരിച്ചടിക്കാന്‍ സാധിച്ചിട്ടില്ല. അലെപ്പോയുടെ സമീപത്തെ ജില്ലയായ ഫറാഫ സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ ദേശീയ ടിവി അറിയിച്ചു. ഫറാഫയുടെ സമീപ പ്രദേശങ്ങളിലും സൈന്യം പിടിമുറുക്കി.

ഷിയാ സായുധരുടെ സഹായത്തോടെ ബാബ് അല്‍ അന്‍തക്‌യ ജില്ല പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ഹന്‍ളറത്ത് ജില്ലയിലും സൈന്യം മുന്നേറുകയാണ്. മേഖലയില്‍ നിന്ന് വിമതരെ തുടച്ചു നീക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. 2011 മുതല്‍ അലെപ്പോക്കായി നടക്കുന്ന ആക്രമണത്തില്‍ ഇതു വരെ കൊല്ലപ്പെട്ടത് 400 പേരാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News