ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്കാര ചടങ്ങിനിടയില്‍ കരഞ്ഞു

Update: 2018-03-02 14:29 GMT
Editor : Jaisy
ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്കാര ചടങ്ങിനിടയില്‍ കരഞ്ഞു
Advertising

ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി ആശുപത്രിയില്‍ നിന്നും തിരിച്ചയച്ച കുഞ്ഞ് സംസ്‌കാര ചടങ്ങിനിടെ കരഞ്ഞു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. ബംഗ്ലാദേശ് ജില്ലാ ക്രിക്കറ്റ് ടീം അംഗം നജ്മുല്‍ ഹുദയുടെയും വക്കീലായ നസിം അക്തറിന്റെയും മകളായ ഗാലിബ ഹയാത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ ജനനം. എന്നാല്‍ ജനിച്ച് രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച ഖബര്‍സ്ഥാനില്‍ എത്തിച്ചെങ്കിലും ശ്മശാന സൂക്ഷിപ്പുകാരന്റെ നിര്‍ദേശപ്രകാരം ഖബറടക്കം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഖബറടക്കത്തിനായി എത്തിയ ബന്ധുക്കളെത്തിയപ്പോഴാണ് കുഞ്ഞ് കരഞ്ഞത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് ജനിച്ച ധാക്കയിലെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. 700 ഗ്രാം മാത്രം ഭാരമുള്ള കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News