ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം

Update: 2018-03-05 05:57 GMT
Editor : admin
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം
Advertising

വിവിധ കേസുകളില്‍ അറസ്റ്റ് വാറന്റ് നേരിടുന്ന ഖാലിദ സിയക്ക് കോടതിയില്‍ കീഴടങ്ങിയ ശേഷമാണ് ജാമ്യം ലഭിച്ചത്.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം. വിവിധ കേസുകളില്‍ അറസ്റ്റ് വാറന്റ് നേരിടുന്ന ഖാലിദ സിയക്ക് കോടതിയില്‍ കീഴടങ്ങിയ ശേഷമാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ ബസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസുള്‍പ്പെടെ അഞ്ചു കേസുകള്‍‌ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു ഖാലിദ സിയക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്. നേരത്തേ സിയ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളുകയും വിചാരണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശി കറന്‍സിയായ 1,00,000 ടാക ബോണ്ടിന്മേലാണ് കോടതി സിയക്ക് ജാമ്യം അനുവദിച്ചത്. 1991 ലാണ് ഖാലിദ സിയ ആദ്യമായി അധികാരത്തില്‍ വന്നത്. തുടര്‍ന്ന് 2001-ലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News