കാറ്റലോണിയന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് സ്പെയിന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Update: 2018-03-06 10:45 GMT
Editor : Subin
കാറ്റലോണിയന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് സ്പെയിന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
Advertising

135 അംഗ പാര്‍ലമെന്‍റില്‍ 70 പേരുടെ പിന്തുണയോടെയായിരുന്നു സ്പെയിനില്‍നിന്നും ഔദ്യോഗികമായി കാറ്റലോണിയ സ്വാതതന്ത്ര്യം പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പാര്‍ലമെന്‍റ് സ്പെയിന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.

135 അംഗ പാര്‍ലമെന്‍റില്‍ 70 പേരുടെ പിന്തുണയോടെയായിരുന്നു സ്പെയിനില്‍നിന്നും ഔദ്യോഗികമായി കാറ്റലോണിയ സ്വാതതന്ത്ര്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഭരണഘടനയുടെ 155 ആം വകുപ്പ് പ്രയോഗിച്ച് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കിയ സ്പെയിന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

സോഷ്യലിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങള്‍ കാറ്റലോണിയയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്വാതന്ത്യത്തെ അനുകൂലിച്ച 70 അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പാനിഷ് അറ്റോണി ജനറലും അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News