പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Update: 2018-03-07 22:01 GMT
പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
Advertising

പസഫിക് സമുദ്രത്തില്‍ പാപ്പുവ ന്യൂഗിനിയയുടെ കിഴക്കന്‍ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്.

പസഫിക് സമുദ്രത്തില്‍ പാപ്പുവ ന്യൂഗിനിയയുടെ കിഴക്കന്‍ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ്. മാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിരമാലകള്‍‌ 3 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി സെന്ററിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പ്രാദേശിക സമയം രാത്രി 8.51നാണ് ഭൂചലനം ഉണ്ടായത്. ടാറോണിന് 60 കിലോമീറ്റര്‍ കിഴക്ക് ഭൌമോപരിതലത്തിന് 75 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാപ്പുവ ന്യൂ ഗിനിയയെ കൂടാതെ ഇന്‍ഡോനേഷ്യ, നൌറൂ, സോളമാന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News