അലപ്പോ തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യം
റഷ്യയുടെ സഹായത്തോടെയായിരുന്നു പ്രത്യാക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് റഷ്യ പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
വിമതസൈന്യം പിടിച്ചെടുത്ത ആലപ്പോയിലെ ഗ്രാമം തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യം ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി സൈന്യം പ്രത്യാക്രമണം ആരംഭിച്ചു. റഷ്യയുടെ സഹായത്തോടെയാണ് പ്രത്യാക്രമണങ്ങള്‍ നടക്കുന്നത്.
ഫെബ്രുവരിയില്‍ നിലവില്‍ വന്ന ഭാഗിക വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആലപ്പോയില്‍ വിമതസൈന്യത്തിന്‍റെ ഭാഗത്ത് നിന്ന് സജീവമായിരുന്നു. ഇതിനെ പ്രതിരോധിക്കുന്ന നടപടികള്‍ക്കാണ് സിറിയന്‍ സൈന്യംതുടക്കം കുറിച്ചത്. സിറിയയില്‍ അല്‍ ഖ്വാഇദ ബന്ധമുള്ള തീവ്രവാദ സംഘടനയായ അല്‍ നുസ്ര ഫ്രണ്ടിന്റെ സ്വാധീനമേഖലകളില്‍ ഇന്നലെ സൈന്യം ആക്രമണം നടത്തി. റഷ്യയുടെ സഹായത്തോടെയായിരുന്നു പ്രത്യാക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് റഷ്യ പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആലപ്പോയിലെ കുര്‍ദിഷ് സേനയെ ആക്രമിച്ച അല്‍ നുസ്ര ഫ്രണ്ട് 18 സിറിയന്‍ പൌരന്മാരെയും 11 സൈനികരെയും വധിച്ചതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആലപ്പോയുടെ തെക്ക് ഭാഗത്തുള്ള ടെല്‍ അല്‍ അയ്സ് ഗ്രാമം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് സിറിയന്‍ സൈന്യം നടത്തുന്നത്. തിങ്കളാഴ്ചയാണ് വിമത സേന അല്‍ നുസ്ര ഫ്രണ്ടിന്റെ സഹായത്തോടെ ടെല്‍ അല്‍ അയ്സ് ഗ്രാമം പിടിച്ചെടുത്തത്. സിറിയയുടെ യുദ്ധവിമാനവും വിമതര്‍ വെടിവെച്ചിട്ടു. ദമാസ്കസ് - ആലപ്പോ ഹൈവേ കടന്നുപോകുന്നത് ടെല്‍ അല്‍ അയ്സ് ഗ്രാമത്തിലൂടെയാണെന്നതിനാല്‍ ഗ്രാമം തിരിച്ചുപിടിക്കുക എന്നത് സിറിയന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിലനില്‍പിന്‍റെ ആവശ്യം കൂടിയാണ്.