30000 കോടി രൂപ സമ്പാദ്യത്തില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് പിച്ചച്ചട്ടിയെടുത്ത കോടീശ്വരിയുടെ കഥ
2015ല്‍ തെറനോസ് ഇങ്ക് മേധാവി എലിസബത്ത് ഹോംസിന്‍റെ സമ്പാദ്യത്തിന്‍റെ മൂല്യം ഫോബ്സ് മാഗസിന്‍ കണക്കാക്കിയത് 4.5 ബില്യന്‍ ഡോളര്‍ ( 30000 കോടി രൂപ) ആയിരുന്നു. 2016ല്‍ ഫോബ്സിന്‍റെ പുതിയ കണക്ക് പ്രകാരം എലിസബത്ത് ഹോംസിന്‍റെ സമ്പാദ്യം ശൂന്യമാണ്.
2015ല്‍ തെറനോസ് ഇങ്ക് മേധാവി എലിസബത്ത് ഹോംസിന്‍റെ സമ്പാദ്യത്തിന്‍റെ മൂല്യം ഫോബ്സ് മാഗസിന്‍ കണക്കാക്കിയത് 4.5 ബില്യന്‍ ഡോളര്‍ ( 30000 കോടി രൂപ) ആയിരുന്നു. 2016ല്‍ ഫോബ്സിന്‍റെ പുതിയ കണക്ക് പ്രകാരം എലിസബത്ത് ഹോംസിന്‍റെ സമ്പാദ്യം ശൂന്യമാണ്. സ്വകാര്യ നിക്ഷേപകര്‍ 60000 കോടി രൂപ മതിപ്പുവില കണക്കാക്കി വാങ്ങിയ ഓഹരികള്‍ക്ക് യഥാര്‍ഥത്തില്‍ 5,300 കോടിയുടെ മൂല്യമേ വിപണിയിലുള്ളുവെന്ന് ഫോബ്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇത് പ്രകാരം കമ്പനിയില്‍ ഹോംസിന്‍റെ ഓഹരിക്ക് നയാപൈസ മൂല്യമില്ലെന്നും ഫോബ്സ് ചൂണ്ടിക്കാട്ടി. അതേ സമയം തെറോനസ് വക്താവ് ബ്രൂക്ക് ബുക്കാനന്‍ ഫോബ്സ് വാര്‍ത്തയോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഹോംസിന്‍റെ രക്തപരിശോധനാ കമ്പനിയുടെ പരിശോധനാ രീതികള്‍ കൃത്യതയര്‍ന്നതല്ലെന്നും ഉപഭോക്താക്കള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഫെഡറല്‍,സംസ്ഥാന ഏജന്‍സികളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ നേരിടുകയാണ് തെറനോസ് ഇങ്ക് കമ്പനിയിപ്പോള്‍. ഒരു സ്വകാര്യ കമ്പനിയെന്ന നിലയില്‍ രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങള്‍ ഫോബ്സിന് കൈമാറാന്‍ കമ്പനി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഊഹാപോഹങ്ങളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലുള്ള ലേഖനമാണ് ഫോബ്സിന്‍റെതെന്നും ബുക്കാനന്‍ ആരോപിച്ചു. സ്വപ്രയത്നത്താല്‍ ഉയര്‍ന്ന് വന്ന സ്ത്രീ സംരഭകരില്‍ ഏറ്റവും സമ്പന്നയായി 2015ല്‍ ഫോബ്സ് ഉയര്‍ത്തിക്കാട്ടിയത് ഹോംസിനെയായിരുന്നു.