സിറിയന്‍ സമാധാന ചര്‍ച്ച ജനീവയില്‍ പുനരാരംഭിച്ചു

Update: 2018-03-14 18:55 GMT
Editor : admin
സിറിയന്‍ സമാധാന ചര്‍ച്ച ജനീവയില്‍ പുനരാരംഭിച്ചു
Advertising

പ്രത്യേക ദൂതനും രാജ്യത്തെ പ്രധാന പ്രതിപക്ഷവും തമ്മിലാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

സിറിയന്‍ സമാധാന ചര്‍ച്ച ജനീവയില്‍ പുനരാരംഭിച്ചു. പ്രത്യേക ദൂതനും രാജ്യത്തെ പ്രധാന പ്രതിപക്ഷവും തമ്മിലാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി കഴിഞ്ഞ ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു.

പ്രതിപക്ഷത്തേയും സ്വതന്ത്രരെയും ഉള്‍പ്പെടുത്തികൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാല്‍ റഷ്യക്കും യുഎസ്സിനും അസദിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ജനീവയില്‍ പുനരാരംഭിച്ച സമാധാന ചര്‍ച്ചയില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷവും പ്രത്യേകദൂതനുമാണ് പങ്കെടുക്കുന്നത്.

സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള അനൌദ്യോഗിക ചര്‍ച്ചകളും ഇതിനിടയില്‍ നടന്നിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് സിറിയന്‍ തെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്. പ്രതിപക്ഷത്തിന്റെ സഹകരണം തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ സമാധാന ചര്‍ച്ചകളില്‍ സിറിയക്ക് പ്രതീക്ഷയുമില്ല. കഴിഞ്ഞ ജനീവ ചര്‍ച്ചയില്‍ പുതിയ സിറിയന്‍ സര്‍ക്കാരിനെ കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News