ഇന്ത്യന്‍ കോള്‍ സെന്റര്‍ ജീവനക്കാരെ കളിയാക്കി ഡൊണാള്‍ഡ് ട്രംപ്

Update: 2018-03-15 10:17 GMT
Editor : admin
ഇന്ത്യന്‍ കോള്‍ സെന്റര്‍ ജീവനക്കാരെ കളിയാക്കി ഡൊണാള്‍ഡ് ട്രംപ്
Advertising

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് വിവാദങ്ങള്‍ പുത്തരിയല്ല.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് വിവാദങ്ങള്‍ പുത്തരിയല്ല. മുസ്‍ലിം വിരുദ്ധത പ്രചരണായുധമാക്കിയ ട്രംപ് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ കോള്‍ സെന്റര്‍ ജീവനക്കാരെയാണ് കളിയാക്കുന്നത്. ഇന്ത്യക്കാരായ കോള്‍ സെന്റര്‍ ജീവനക്കാരുടെ ഭാഷാ ഉച്ചാരണത്തെയാണ് ട്രംപ് പരിഹസിക്കുന്നത്. എന്നാല്‍ ഇന്ത്യ നല്ല രാജ്യമാണെന്നും ഇന്ത്യയിലെ നേതാക്കളോട് വിരോധമൊന്നുമില്ലെന്നും ട്രംപ് പറയുന്നു. കസ്റ്റമര്‍ സപ്പോര്‍ട്ട് അമേരിക്കയില്‍ മാത്രമാണോ അതോ വിദേശത്തും ലഭിക്കുമോയെന്നറിയാന്‍ തന്റെ ക്രഡിറ്റ് കാര്‍ഡ് കമ്പനിയിലേക്ക് വിളിക്കുമ്പോള്‍ ഇന്ത്യന്‍ കോള്‍ സെന്റര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണത്തെയാണ് ട്രംപ് പരിഹസിക്കുന്നത്. ഇന്ത്യയിലെ നേതാക്കളുടെ കാര്യത്തില്‍ തനിക്ക് ആശങ്കയില്ല, പക്ഷേ വിഡ്ഡികളാകുന്ന അമേരിക്കന്‍ നേതൃത്വത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ട്രംപ് പറയുന്നു. പുറംജോലിക്കരാര്‍ വിഷയത്തില്‍ അമേരിക്കയിലെ നേതാക്കളോട് അഭിപ്രായവ്യത്യാസമുണ്ടെന്നും ട്രംപ് പറയുന്നു. ചൈന, ഇന്ത്യ, മെക്സിക്കോ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ ബിസിനസുകള്‍ അമേരിക്കയില്‍ വളരാന്‍ അനുവദിക്കുന്ന നയങ്ങളോടുള്ള എതിര്‍പ്പും ട്രംപ് പ്രകടിപ്പിച്ചു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News