ബാഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 38ലേറെ പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 38ലേറെ പേര്‍ കൊല്ലപ്പെട്ടു.നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബാഗ്ദാദിലെ അല്‍ തയ്റാന്‍ സ്ക്വയറില്‍ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച 2 ചാവേറുകള്‍ ജനത്തിരക്കേറിയ ഭാഗത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. 38 പേര്‍ മരിച്ചതായാണ് പൊലീസ് പറയുന്നത്.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുറഞ്ഞത് 16 പേര്‍ കൊല്ലപ്പെട്ടെന്നും 65 പേര്‍ക്ക് പരിക്കേറ്റതായും ഇറാഖ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സദര്‍ സിറ്റിക്കും അല്‍ ജുമരിയ്യ പാലത്തിനും സമീപമുള്ള കിഴക്കന്‍ ബാഗ്ദാദിലെ സുപ്രധാന കേന്ദ്രമാണ് അല്‍ തയ്റാന്‍. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചു.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല. ഞായറാഴ്ച വടക്കന്‍ ബാഗ്ദാദിലെ അല്‍ താര്‍മിയ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു.