രക്ഷാസമിതി സ്ഥിരാംഗത്വം; ഇന്ത്യക്ക് മുന്നില്‍ പുതിയ നിബന്ധനയുമായി അമേരിക്ക

Update: 2018-03-19 17:03 GMT
Editor : Jaisy
രക്ഷാസമിതി സ്ഥിരാംഗത്വം; ഇന്ത്യക്ക് മുന്നില്‍ പുതിയ നിബന്ധനയുമായി അമേരിക്ക
Advertising

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള വീറ്റോ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഇന്ത്യക്ക് മുന്നില്‍ കാര്യമായ തടസ്സങ്ങളുണ്ടാകില്ലെന്നാണ് അമേരിക്കയുടെ പരാമര്‍ശം

രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് മുന്നില്‍ പുതിയ നിബന്ധനയുമായി അമേരിക്ക. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള വീറ്റോ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഇന്ത്യക്ക് മുന്നില്‍ കാര്യമായ തടസ്സങ്ങളുണ്ടാകില്ലെന്നാണ് അമേരിക്കയുടെ പരാമര്‍ശം. യു.എന്നിലെ അമേരിക്ക് അംബാസഡർ നിക്കി ഹാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്നാണ് അമേരിക്കയുടെ പക്ഷം. ഇന്ത്യ വിറ്റോ അധികാരം ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ സ്ഥിരാംഗത്വത്തിന്​ വഴി തുറന്നേക്കാമെന്നു പറഞ്ഞ അമേരിക്കന്‍ അംബാസഡര്‍ പക്ഷെ നിലവിലെ അംഗരാഷ്ട്രങ്ങളൊന്നും അതിന് തയ്യാറല്ലെന്നും വ്യക്തമാക്കി. വാഷിങ്​ടൺ സംഘടിപ്പിച്ച യു.എസ്​- ഇന്ത്യ സൗഹൃദ സമിതിയിൽ സംസാരിക്കുകയായിരുന്നു അവർ. റഷ്യ, ചൈന, ബ്രിട്ടൺ, അമേരിക്ക, ഫ്രാൻസ്​ എന്നീ രാജ്യങ്ങളാണ്​ നിലവില്‍ യുഎന്നിലെ സ്ഥിരാംഗങ്ങൾ. രക്ഷാ സമിതി പരിഷ്​കരിക്കുന്നതിന്​ അനുകൂലമാണെന്നു പറഞ്ഞ അമേരിക്ക ചൈനയും റഷ്യയുമടക്കമുള്ള മറ്റ് രാഷ്ട്രങ്ങളാണ് ഇതിന് തടസ്സം നില്‍ക്കുന്നതെന്നും ആരോപിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News