ഐസ്‍ലന്റില്‍ പുതിയ പ്രധാനമന്ത്രി
സിഗര്‍ദര്‍ ജൊഹാന്‍സന്‍ പ്രധാനമന്ത്രിയാവുമെന്ന് തീരുമാനമായെങ്കിലും സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമോ എന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ഐസ്ലന്‍ഡില്‍ ശക്തമാവുകയാണ്.
പാനമ വിവാദത്തില്‍പെട്ട് പ്രധാനമന്ത്രി രാജിവെച്ച ഐസ്‌ലന്‍ഡില്‍ പുതിയ പ്രധാനമന്ത്രി ചുമതലയേറ്റെടുത്തു. സിഗ്‍മണ്ടര്‍ ഗണ്‍ലൗഗ്സണ് പകരം ഫിഷറീസ് വകുപ്പ് മന്ത്രി സിഗര്‍ദര്‍ ജൊഹാന്‍സന്‍ പ്രധാനമന്ത്രിയാവും.
സിഗര്‍ദര്‍ ജൊഹാന്‍സന്‍ പ്രധാനമന്ത്രിയാവുമെന്ന് തീരുമാനമായെങ്കിലും സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമോ എന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ഐസ്ലന്‍ഡില്‍ ശക്തമാവുകയാണ്. താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാഷ്ട്രീയപരമായി സ്ഥിരതയുള്ളതാവുമെന്ന് സിഗര്‍ദര്‍ ജൊഹാന്‍സന്‍ പറഞ്ഞു.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ജൊഹാന്‍സന്റെ ആദ്യപത്രസമ്മേളനത്തില്‍ നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്നതെന്ന് സംഭവിച്ചു. തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തീരുമാനം പുതിയ സാന്പത്തിക നയം നടപ്പാക്കാന്‍ സഹായമാകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ സഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. പാനമക്കമ്പനികളിൽ ഭാര്യയ്ക്കു കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരം സിഗ്മണ്ടര്‍ ഗണ്‍ലൗഗ്സണ്‍ രാജിവച്ചത്. പാനമ രേഖകൾ പുറത്തു വന്നതിനുശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രത്യാഘാതമായിരുന്നു ഗണ്‍ലൗഗ്സന്റെ രാജി. 2008ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ അനുരണനങ്ങള്‍ ഐസ്‍ലന്‍ഡില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.