പട്ടാള അട്ടിമറി ശ്രമത്തെ അപലപിച്ച് തുര്‍ക്കിയില്‍ പടുകൂറ്റന്‍ റാലി

Update: 2018-03-21 10:27 GMT
പട്ടാള അട്ടിമറി ശ്രമത്തെ അപലപിച്ച് തുര്‍ക്കിയില്‍ പടുകൂറ്റന്‍ റാലി
Advertising

പത്ത് ലക്ഷത്തിലധികം പേരാണ് റാലിയില്‍ പങ്കെടുത്തത്

പട്ടാള അട്ടിമറി ശ്രമത്തെ അപലപിച്ചും തുര്‍ക്കി ഭരണകൂടത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും തുര്‍ക്കിയില്‍ പടുകൂറ്റന്‍ റാലി. പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍, പ്രധാനമന്ത്രി എന്നിവരും മുഖ്യപ്രതിപക്ഷനേതാക്കളും റാലിയില്‍ പങ്കെടുത്തു. പത്ത് ലക്ഷത്തിലധികം പേരാണ് റാലിയില്‍ പങ്കെടുത്തത്.

യെനികാപി ചത്വരത്തില്‍ നടന്നറാ‍ലിയില്‍ 10 ലക്ഷത്തോളം പേരാണ് തുര്‍ക്കി പതാകയേന്തി അണിനിരന്നത്. അട്ടിമറി ശ്രമം പരാജയപ്പെട്ട ശേഷം തുര്‍ക്കിയില്‍ പതിവായി സര്‍ക്കാര്‍ അനുകൂല റാലികള്‍ നടക്കുന്നുണ്ടെങ്കിലും തുര്‍ക്കി ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ റാലി നടന്നത്.

Tags:    

Similar News