പൈലറ്റിന് പിഴച്ചു, മലേഷ്യക്കുള്ള വിമാനം പറന്നിറങ്ങിയത് മെല്‍ബണില്‍

Update: 2018-03-21 21:45 GMT
പൈലറ്റിന് പിഴച്ചു, മലേഷ്യക്കുള്ള വിമാനം പറന്നിറങ്ങിയത് മെല്‍ബണില്‍
Advertising

വിമാനത്തിന്‍റെ ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍ സംവിധാനത്തിലാണ് ലക്ഷ്യ ദിശ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പൈലറ്റ് അബദ്ധത്തില്‍.....

സിഡ്നിയില്‍ നിന്നും മലേഷ്യ ലക്ഷ്യമാക്കി പറന്നുയര്‍ന്ന എയര്‍ ഏഷ്യ വിമാനം ഇറങ്ങിയത് മെല്‍ബണില്‍. വിമാനം പറന്നുയരുന്നതിന് മുന്നോടിയായി ലക്ഷ്യ സ്ഥാനം സംബന്ധിച്ച് പൈലറ്റ് രേഖപ്പെടുത്തിയത് തെറ്റായ വിവരങ്ങളായതാണ് ഇത്തരമൊരു വന്‍ പിഴവിന് കാരണമായതെന്ന് ഇതു സംബന്ധിച്ച് നടന്ന അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് 10നാണ് സംഭവം. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്‍റെ ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍ സംവിധാനത്തിലാണ് ലക്ഷ്യ ദിശ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പൈലറ്റ് അബദ്ധത്തില്‍ നല്‍കിയത്.

രേഖാംശം 15109.8 കിഴക്ക് എന്നതിന് പകരം 01519.8 കിഴക്ക് എന്നാണ് പൈലറ്റ് രേഖപ്പെടുത്തിയെന്നും ഇത് 11,000 കിലോമീറ്ററിന്‍റെ വ്യതിയാനത്തിന് കാരണമായെന്നും ആത്യന്തികമായി വിമാനത്തിന്‍റെ നാവിഗേഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകളെ ദോഷകരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റ് കണ്ടെത്തി തിരുത്താനുള്ള അവസരം പൈലറ്റിനും മറ്റുള്ളവര്‍ക്കും ലഭ്യമായിരുന്നുവെങ്കിലും വിമാനം പറന്നുയര്‍ന്ന ശേഷമാണ് ഇവര്‍ തെറ്റ് മനസിലാക്കിയത്. പിന്നീട് നടന്ന തിരുത്തല്‍ ശ്രമങ്ങള്‍ കൂടുതല്‍ പിഴവുകളിലേക്കാണ് നയിച്ചത്. ഒടുവില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് വിമാനം മെല്‍ബണില്‍ ഇറക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News