യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിന്റെ നടപടിക്രമങ്ങള്‍ ബ്രിട്ടൻ ഈ മാസം 29ന് ആരംഭിക്കും
2016 ജൂണിൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂനിയൻ വിടാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത അംഗീകരിച്ച് ഒമ്പതു മാസങ്ങൾക്ക് ശേഷമാണ് ബ്രക്സിറ്റിന്റെ ഔദ്യോഗിക പ്രക്രിയകൾ ആരംഭിക്കാനിരിക്കുന്നത്
ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക പ്രക്രിയകൾ ഈ മാസം 29ന് ആരംഭിക്കും. യൂനിയന്‍ വിടുന്നത് സംബന്ധിച്ച കത്ത് പ്രധാനമന്ത്രി തെരേസ മേ 29ന് അയച്ചേക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന് അറിയിച്ചു.
2016 ജൂണിൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂനിയൻ വിടാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത അംഗീകരിച്ച് ഒമ്പതു മാസങ്ങൾക്ക് ശേഷമാണ് ബ്രക്സിറ്റിന്റെ ഔദ്യോഗിക പ്രക്രിയകൾ ആരംഭിക്കാനിരിക്കുന്നത്. ഈ മാസം ഈ മാസം 29ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂനിയന്‍ കത്തയച്ചേക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന് വക്താവ് അറിയിച്ചു.
രണ്ടു വർഷം നീളുന്ന പ്രക്രിയ ബ്രെക്സിറ്റിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും വക്താവ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ കത്ത് ലഭിക്കുന്നതോടെ യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് നടപടിക്രമങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ പത്രിക 27 മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യും. ശേഷമായിരിക്കും മറ്റ് നടപടിക്രമങ്ങളുണ്ടാവുക. ഹിതപരിശോധനയില്‍ 51.9 ശതമാനം പേരാണ് ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.