അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി വന്‍ അപകടം

Update: 2018-03-26 21:45 GMT
Editor : Ubaid
അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി വന്‍ അപകടം
Advertising

രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറിലധികം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പ്രോആക്ടീവ ഓപ്പണ്‍ ആംസ് നല്‍കുന്ന വിവരം

അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി വന്‍ അപകടം. മുങ്ങിയ രണ്ട് ബോട്ടുകളിലായി ഇരുന്നൂറിലധികം അഭയാര്‍ഥികളുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പ്രോആക്ടീവ ഓപ്പണ്‍ ആംസ് അറിയിച്ചു. ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

അഭയര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഇരുബോട്ടുകളും ലിബിയന്‍ തീരത്താണ് അപകടത്തില്‍ പെട്ടത്. രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറിലധികം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന പ്രോആക്ടീവ ഓപ്പണ്‍ ആംസ് നല്‍കുന്ന വിവരം. ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെടുക്കാനായത്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇരു ബോട്ടുകളിലുമായി അഭയാര്‍ഥികളെ കുത്തിനിറച്ചതിനാല്‍ കുറഞ്ഞത് 240 പേരെങ്കിലും മരിക്കന്‍ സാധ്യതയുണ്ടെന്ന് ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് വക്താവ് ലോറ ലാനൂസ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ലിബിയയില്‍ നിന്നും ഇറ്റലിയിലേക്കുള്ള അഭയര്‍ഥികളുടെ വരവ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാധീതമായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോട്ടുകള്‍ മറിഞ്ഞ് 40 അപകടങ്ങളാണ് ഉണ്ടായതെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ഇരുപതിനായിരം അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ഇറ്റലിയിലെത്തിയെന്നാണ് അന്താരാഷ്ട്ര അഭയാര്‍ഥി സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ 559 അഭയാര്‍ഥികള്‍ യാത്രാമധ്യേ അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News