വര്‍ഷങ്ങള്‍ക്ക് ശേഷം ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുജന മധ്യത്തില്‍

Update: 2018-03-26 01:20 GMT
Editor : admin
വര്‍ഷങ്ങള്‍ക്ക് ശേഷം ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുജന മധ്യത്തില്‍
Advertising

ഹവാനയിലെ സ്കൂളിലൊരുക്കിയ പരിപാടിയിലാണ് ഫിദല്‍ പങ്കെടുത്തത്

ക്യൂബന്‍ വിപ്ലവനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. 2008 ല്‍ സഹോദരന്‍ റൌള്‍ കാസ്ട്രോക്ക് അധികാരം കൈമാറിയ ശേഷം ഫിദല്‍ കാസ്ട്രോ പൊതുപരിപാടിയില്‍ പങ്കെടുക്കാറില്ല.

സഹോദരന്‍ റൌള്‍ കാസ്ട്രോയുടെ ഭാര്യയും വിപ്ലവ നായികയുമായിരുന്ന വില്‍മ എസ്പിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഹവാനയിലെ സ്കൂളിലൊരുക്കിയ പരിപാടിയിലാണ് ഫിദല്‍ കാസ്ട്രോ പങ്കെടുത്തത്. 2007 ല്‍ മരിച്ച വില്‍മ എസ്പിന്റെ പേരിലുള്ള സ്കൂളിലൊരുക്കിയ പരിപാടിയില്‍ സഹോദര ഭാര്യയുടെ 60 വര്‍ഷം മുന്‍പുള്ള വിപ്ലവസ്മരണകള്‍ ഫിദല്‍ കാസ്ട്രോ പങ്കുവെച്ചു. വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടുന്ന സദസ്സിലാണ് ഫിദല്‍ കാസ്ട്രോ സംബന്ധിച്ചത്.

2008 ല്‍ റൌള്‍ കാസ്ട്രോക്ക് അധികാരം കൈമാറിയ ശേഷം സ്വകാര്യജീവിതം നയിക്കുന്ന ഫിദല്‍ കാസ്ട്രോ അപൂര്‍‌വമായി മാത്രമാണ് വീടിന് പുറത്ത് പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വീട്ടില്‍ വെച്ച് വിദേശ നയതന്ത്രപ്രതിനിധികളുമായി വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചക്ക് പുറമെ ചില ലേഖനങ്ങളെഴുതുന്നതില്‍ ഒതുങ്ങുന്നതാണ് ഫിദല്‍ കാസ്ട്രോയുടെ പൊതുജീവിതം. ഈ വരുന്ന ഓഗസ്തില്‍ ഫിദലിന് തൊണ്ണൂറ് വയസ്സ് തികയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News