ട്രംപിനെ പരീക്ഷിക്കരുതെന്ന് ഉത്തര കൊറിയയോട് അമേരിക്ക
ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് നിരന്തരം മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തരകൊറിയക്ക് താക്കീത് നല്‍കുകയായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്
ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഉത്തരകൊറിയയുമായി തന്ത്രപരമായ ക്ഷമ പുലര്‍ത്തിപോരുന്നത് അമേരിക്ക അവസാനിപ്പിച്ചെന്നും ട്രംപിനെ പരീക്ഷിക്കരുതെന്നും മൈക്ക് പെന്‍സ് പറഞ്ഞു.
ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് നിരന്തരം മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തരകൊറിയക്ക് താക്കീത് നല്‍കുകയായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഉത്തരകൊറിയയുമായി അമേരിക്ക സ്വീകരിച്ചു പോന്ന സമാധാനത്തിന്റെ പാത അവസാനിച്ചു. സിറിയയിലും അഫ്ഗാനിസ്ഥാനിലും നിശ്ചയദാര്‍ണ്ഡ്യത്തോടെ ആക്രമണങ്ങള്‍ നടത്തിയ ട്രംപിനെ പരീക്ഷിക്കരുതെന്നും മൈക്ക് പെന്‍സ് പറഞ്ഞു.
ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതിന് ശേഷം ദക്ഷിണ കൊറിയന്‍ ആക്ടിങ് പ്രസിഡന്റുമയി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മൈക്ക് പെന്‍സിന്റെ പ്രതികരണം. മിസൈല്‍ പ്രതിരോധ സംവിധനം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളാണ് ഇരു രാജ്യങ്ങളും ആലോചിക്കുന്നത്. ദക്ഷിണ കൊറിയയോടുള്ള ചൈനയുടെ നിലപാട് നിരാശാജനമാണെന്നും മൈക്ക് പെന്‍സ് പറഞ്ഞു.