ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഫലസ്തീന്‍ വിരുദ്ധ പ്രസംഗത്തിനെതിരെ അമേരിക്ക
ഫലസ്തീനുകാര്‍ ആഗ്രഹിക്കുന്നത് വംശീയമായ ഉന്മൂലമാണെന്നായിരുന്നു ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. നെതന്യാഹുവിന്റെ പരാമര്‍ശം അനാവശ്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.
ഫലസ്തീനെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് അമേരിക്ക വിയോജിപ്പ് രേഖപ്പെടുത്തി. ഫലസ്തീനുകാര്‍ ആഗ്രഹിക്കുന്നത് വംശീയമായ ഉന്മൂലമാണെന്നായിരുന്നു ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. നെതന്യാഹുവിന്റെ പരാമര്‍ശം അനാവശ്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.
വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം പരാമര്‍ശിക്കുന്നതിനിടെയാണ് ബെന്യാമിന്‍ നെതന്യാഹു ഇപ്രകാരം പറഞ്ഞത്. ഇസ്രായേല്‍ പ്രസ് ഓഫീസാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്. നെതന്യാഹുവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശവുമായി അമേരിക്ക രംഗത്തെത്തി. വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണ്. എന്നാല്‍ കാലങ്ങളായി തങ്ങളുടെ തലമുറ ജീവിച്ചിരുന്ന പ്രദേശമാണെന്നാണ് ഇസ്രയേല്‍ വാദം. ഇതാണ് വെസ്റ്റ്ബാങ്കിലെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണവും. ഫലസ്തീന്‍ ഒരു സ്വതന്ത്രരാഷ്ട്രം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. 1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശ പ്രദേശം തിരിച്ചുപിടിക്കാനാണ് ഫലസ്തീന്‍ ശ്രമം.