പാകിസ്താനുള്ള സഹായം അമേരിക്ക വെട്ടിക്കുറക്കുന്നു

Update: 2018-04-05 19:21 GMT
Editor : Subin
പാകിസ്താനുള്ള സഹായം അമേരിക്ക വെട്ടിക്കുറക്കുന്നു
Advertising

പാക്കിസ്താന് നല്‍കുന്ന 1645 കോടിയോളം രൂപ അമേരിക്കന്‍ ട്രംപ് ഭരണകൂടം തടഞ്ഞുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാക്കിസ്താനുളള സാമ്പത്തിക സഹായം വെട്ടിക്കുറക്കുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികളുമായി അമേരിക്ക ഒരുങ്ങുന്നു. ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്താന്‍ തുടരെ വീഴ്ച വരുത്തുന്നതാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍. ദി ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാക്കിസ്താന് നല്‍കുന്ന 1645 കോടിയോളം രൂപ അമേരിക്കന്‍ ട്രംപ് ഭരണകൂടം തടഞ്ഞുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരസംഘടനകള്‍ക്കെതിരെ ക്രിയാത്മക നടപടിയെടുക്കുന്നതില്‍ പാക് സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നതാണ് യു.എസ് അതൃപ്തിക്ക് കാരണം. പാക്കിസ്താനെതിരെ ഏതുതരം നടപടി സ്വീകരിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ ആദ്യവാരം കൂടിക്കാഴ്ച നടത്തിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപ് അധികാരമേറ്റ ശേഷം പാക്കിസ്താനുമായുളള അമേരിക്കയുടെ ബന്ധത്തില്‍ കാര്യമായ വിളളല്‍ സംഭവിച്ചിരുന്നു. ഇതുകൂടുതല്‍ വഷളാകുന്നതാണ് അമേരിക്കയുടെ പുതിയ നീക്കമെന്നാണ് സൂചന. 2002 ന് ശേഷം 2 ലക്ഷത്തിലധികം കോടി രൂപയു സഹായം യു.എസ് പാക്കിസ്താന് നല്‍കിയിട്ടുണ്ട്. ഈ സഹായം നിര്‍ത്തലാക്കുമ്പോള്‍ പാക്കിസ്താനുണ്ടാകുന്ന ആഘാതം ചെറുതല്ല. ഭീകരവിരുദ്ധ പോരാട്ടത്തില്‍ അലംഭാവം പുലര്‍ത്തുന്ന പാക്കിസ്താനെ ട്രംപ് ഭരണകൂടം നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് മൈക്ക് പെന്‍സ് കാബൂളില്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് യു.എസിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ട്രംപ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News