അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങള്‍ ഏറ്റവും വലിയ ദുരന്തമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാനില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിയാര്‍ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന യാതനകളെ കുറിച്ച് ആശങ്കപ്പെട്ടത്
അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങള്‍ ഏറ്റവും വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാനില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിയാര്‍ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന യാതനകളെ കുറിച്ച് ആശങ്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമെന്നാണ് നിലവിലെ സാഹചര്യത്തെ പാപ്പ വിശേഷിപ്പിച്ചത്. എല്ലാ രാജ്യങ്ങളും അഭയാര്‍ഥികളെ സഹായിക്കേണ്ടത്‍ ധാര്‍മികമായ കടമയായി കാണണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ2013ല്‍ സ്ഥാനാരോഹിതനായ ശേഷം അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാടുകളാണ് സ്വീകരിച്ച് വന്നത്. കണക്കുകള്‍ പ്രകാരം 2015വരെ 1.3മില്യണ്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് യൂറോപ്പില്‍ അഭയം തേടിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം 6000ത്തോളം അഭയാര്‍ഥികളാണ് മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ഇറ്റലിയിലേക്ക് മാത്രം എത്തിയത്. 2015, 2016വര്‍ഷങ്ങളെ അപേക്ഷിച്ച് അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും ഇതില്‍ കൂടുതല്‍ അഭയാര്‍ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ മാര്‍ഗം എത്തുമെന്നാണ് അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന കണക്കുകൂട്ടുന്നു.