കാനേഡിയന്‍ ആദിമഗോത്ര വിഭാഗത്തിനിടയില്‍ ആത്മഹത്യ കൂടുന്നു
കാനഡയിലെ ആദിമഗോത്ര വിഭാഗത്തിനിടയില്‍ ആത്മഹത്യാ പ്രവണത ഏറിവരുന്നു.
കാനഡയിലെ ആദിമഗോത്ര വിഭാഗത്തിനിടയില്‍ ആത്മഹത്യാ പ്രവണത ഏറിവരുന്നു. അറ്റാവാപിസ്ക ഗോത്രവിഭാഗത്തിനിടയിലെ തുടര്‍ച്ചയായ ആത്മഹത്യകളാണ് കാനഡയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വടക്കന്‍ ഒന്റാറിയോക്ക് സമീപം നദീതീരത്ത് അറ്റവാപിസ്ക ഗോത്രവിഭാഗത്തില്‍പ്പെടുന്ന 2000 കുടുംബങ്ങളാണ് താമസിച്ച് വരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത ഉടലെടുത്തത്. മാര്‍ച്ചില്‍ 26 പേര്‍ ആത്മഹത്യ ചെയ്തു. സെപ്തംബര്‍ മുതല്‍ ഇതുവരെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 86. ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം 11 പേരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തുടര്‍ച്ചയായി ആത്മഹത്യാകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ആത്മഹത്യാകാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലയില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കൂടുതലാണ്. അതീവ ദുഖകരമാണ് നിലവിലെ സാഹചര്യമെന്നും ഗോത്രസമൂഹത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡ് ട്വീറ്റ് ചെയ്തു. മാനസികാരോഗ്യ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി വിദഗ്ധ സംഘത്തെ സര്‍ക്കാര്‍ മേഖലയിലെ മേല്‍നോട്ടത്തിനായി നിയോഗിച്ചു.