കുടിയേറ്റക്കാര്‍ക്ക് ജോലിയും രണ്ടേക്കര്‍ ഭൂമിയും വാഗ്ദാനം ചെയ്ത് കനേഡിയന്‍ ഗ്രാമത്തിന്റെ ക്ഷണം

Update: 2018-04-09 06:57 GMT
Editor : Alwyn K Jose
കുടിയേറ്റക്കാര്‍ക്ക് ജോലിയും രണ്ടേക്കര്‍ ഭൂമിയും വാഗ്ദാനം ചെയ്ത് കനേഡിയന്‍ ഗ്രാമത്തിന്റെ ക്ഷണം
Advertising

വിദേശത്തൊരു ജോലിയും രണ്ടേക്കര്‍ ഭൂമിയും ആരെങ്കിലും വാഗ്ദാനം ചെയ്താല്‍ ലോട്ടറിയടിച്ചതിനു തുല്യമായിരിക്കും പലരുടെയും സന്തോഷം.

വിദേശത്തൊരു ജോലിയും രണ്ടേക്കര്‍ ഭൂമിയും ആരെങ്കിലും വാഗ്ദാനം ചെയ്താല്‍ ലോട്ടറിയടിച്ചതിനു തുല്യമായിരിക്കും പലരുടെയും സന്തോഷം. എന്നാല്‍ ഇത് വെറുമൊരു മോഹനവാഗ്ദാനം മാത്രമല്ല. കാനഡയിലെ കേപ് ബ്രെട്ടന്‍ എന്ന ഗ്രാമം നിങ്ങളെ ക്ഷണിക്കുകയാണ്, ആ നാട്ടുകാരനാകാന്‍.

എന്തിനാണ് ഇങ്ങനെയൊരു ക്ഷണം എന്നായിരിക്കും മിക്കവരുടെ സംശയം. തൊഴിലവസരങ്ങളും, കൃഷിക്കും വീടുവെക്കാനും ഭൂമിയും മറ്റു എല്ലാ വിധ സൌകര്യങ്ങളും ഇവിടെയുണ്ടെങ്കിലും ജനസംഖ്യ മാത്രം കുറവാണ്. നഗരത്തിന്റെ വികസനത്തിന് ജനസംഖ്യ ഉയരേണ്ടത് നിര്‍ണായക ഘടകമാണ്. എന്നാല്‍ പ്രതീക്ഷിക്കുന്നതു പോലെ ജനസംഖ്യ കൂടുന്നതുമില്ല, കുടിയേറ്റവും കുറവ്. ഈ നിലക്ക് മാറ്റം വരാതായതോടെയാണ് കുടിയേറ്റക്കാരെ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോവ സ്കോട്ടിയയുടെ കിഴക്കന്‍ അതിര്‍ത്തിയോടടുത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന ഈ ഗ്രാമം സ്വര്‍ഗഭൂമിയെന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദ ഫാര്‍മേഴ്‍സ് ഡോട്ടര്‍ കണ്‍ട്രി മാര്‍ക്കറ്റാണ് ജോലിയും ഭൂമിയും വാഗ്ദാനം ചെയ്ത് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്. ജോലി സ്വീകരിച്ച് ഇവിടേക്ക് എത്തുന്നവര്‍ക്ക് താമസിക്കാന്‍ വീടുണ്ടാക്കാനുള്ള ഭൂമിയും സഹായവും ഇവര്‍ നല്‍കും. അഞ്ച് വര്‍ഷമെങ്കിലും ഇവിടെ നാട്ടുകാരനായി നിന്നാല്‍ ഭൂമി സ്വന്തം പേരിലാകുകയും ചെയ്യും. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പരസ്യം ഫേസ്‍ബുക്കില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇതിനോടകം നിരവധി പേരാണ് ഈ അവസരം പ്രയോജനപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുന്നത്. കേവലമൊരു ജോലിക്കാരനെയല്ല ഈ ഗ്രാമം പ്രതീക്ഷിക്കുന്നത്. സ്വന്തം നാട്ടുകാരനാകാന്‍ തയാറുള്ളവരെയാണ്.

BEAUTIFUL ISLAND NEEDS PEOPLE. Hi all before you read this please feel free to share. We love our island and what we...

Posted by The Farmer's Daughter Country Market on Sunday, August 28, 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News