36 വര്‍ഷത്തിന് ശേഷം ഉത്തര കൊറിയയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്

Update: 2018-04-09 02:58 GMT
Editor : admin
36 വര്‍ഷത്തിന് ശേഷം ഉത്തര കൊറിയയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്
Advertising

ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏഴാമത്തെ പാര്‍ട്ടികോണ്‍ഗ്രസാണ് പോങ്ഗ്യാങില്‍ നടക്കാന്‍ പോവുന്നത്. കിങ്ജോങ് ഉന്‍ ഉത്തരകൊറിയയുടെ പാര്‍ട്ടിനേതൃത്വം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്.

36 വര്‍ഷത്തിനിടയില്‍ ആദ്യമായി ഉത്തര കൊറിയ പാര്‍ട്ടി കോണ്‍ഗ്രസിനൊരുങ്ങുന്നു. എന്നാല്‍ ഉത്തര കൊറിയ ആണവപരീക്ഷണത്തിനുള്ള തയ്യാറെടുക്കുകയാണെന്ന പേടിയിലാണ് ദക്ഷിണ കൊറിയ. ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ കിങ്ജോങ് ഉന്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏഴാമത്തെ പാര്‍ട്ടികോണ്‍ഗ്രസാണ് പോങ്ഗ്യാങില്‍ നടക്കാന്‍ പോവുന്നത്. കിങ്ജോങ് ഉന്‍ ഉത്തരകൊറിയയുടെ പാര്‍ട്ടിനേതൃത്വം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. പാര്‍ട്ടികോണ്‍ഗ്രസിന്റെ വേദിയില്‍വെച്ച് കിങ് ജോങ് ഉന്‍ ഉത്തരകൊറിയയെ അണുശക്തി രാഷ്ട്രമായി പ്രഖ്യാപിച്ചേക്കും. സാമ്പത്തിക വളര്‍ച്ചയെയും, ആണവസുരക്ഷയും ഉള്‍ക്കൊള്ളുന്ന ബ്യോങ്ജിന്‍ നയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കോണ്‍ഗ്രസിലുണ്ടാവും.

അടുത്തിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍പരീക്ഷണങ്ങള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ് . ഏതാനും ആഴ്ചകളിലായി ഇതുവരെ 4 പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ചുള്ള അഞ്ചാമത്തെ പരീക്ഷണം പാര്‍ട്ടികോണ്‍ഗ്രസിനിടയ്ക്കുണ്ടാകുമെന്ന വിലയിരുത്തലിലാണ്ദക്ഷിണകൊറിയ. 1980ല്‍ കിങ് ജോങ് ഉനിന്റെ പിതാവ് പ്രസിഡന്റായപ്പോഴാണ് അവസാനമായി പാര്‍ട്ടികോണ്‍ഗ്രസ് നടന്നത്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടകള്‍ വ്യക്തമായിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News