സിറിയയില്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ യുഎന്‍ അന്വേഷണം പ്രഖ്യാപിച്ചു
കിഴക്കന്‍ ഗോട്ട, ഇദ്‌ലിബ് പ്രവിശ്യകളില്‍ രാസായുധം പ്രയോഗം നടത്തിയെന്ന പരാതിയിലാകും അന്വേഷണം നടത്തുക
സിറിയയില്‍ രാസായുധം പ്രയോഗിച്ചെന്ന പരാതിയില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ ഗോട്ട, ഇദ്‌ലിബ് പ്രവിശ്യകളില്‍ രാസായുധം പ്രയോഗം നടത്തിയെന്ന പരാതിയിലാകും അന്വേഷണം നടത്തുക. സിറിയ അന്വേഷണ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് റൊദേവര്‍ ആണ് ഏറ്റവും ഒടുവിലുണ്ടായ രാസായുധ ആക്രണ പരാതികളില്‍ അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്.
പതിനായിരക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ ഗോട്ട, ലക്ഷക്കണക്കിന് ജനങ്ങളുള്ള ഇദ്‌ലിബ് എന്നീ മേഖലകളിൽ ആക്രമത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ജെയിം റൊദേവര്‍ ആരോപിച്ചു. ബോംബാക്രമണവും വ്യോമാക്രണവും സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ സിവിലിയന്മാര്‍ക്ക് ശ്വാസം മുട്ടലുണ്ടാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളും കണ്ണീര്‍ വാതക പ്രയോഗവും പ്രത്യേകിച്ച് ക്ലോറിന്‍ ഗ്യാസ് ഉപയോഗിച്ചുള്ള ആക്രമണങ്ങളുമാകും പുതിയതായി അന്വേഷിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും ബോംബ് വര്‍ഷിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് അന്വേഷിക്കുന്നുണ്ട്. ശ്വാസംമുട്ടുണ്ടാക്കുന്ന വാതകങ്ങളുടെയും കണ്ണീര്‍വാതകങ്ങളുടെയും ക്ലോറിന്‍ വാതകങ്ങളുടെയും ഉപയോഗം അന്വേഷിക്കും. യുദ്ധത്തിന് നേതൃത്വം നല്‍കുന്ന രാജ്യങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തെ ബഹുമാനിക്കണമെന്നും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു